അമിത വേഗതയും അശ്രദ്ധയും; ഇല്ലാതായത് ഒരു കുടുംബത്തിന്‍റെ ഉപജീവനമാര്‍ഗം



അഞ്ചല്‍ : സ്കൂട്ടറില്‍ യുവാക്കളുടെ അമിത വേഗതയും അശ്രദ്ധയും ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്‍റെ പ്രാധാന ഉപജീവനമാര്‍ഗം.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പുത്തയം തൈക്കാവ്‌ മുക്കില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന ഭാരതീപുരം തുംബോട് സരസ്വതി വിലാസത്തില്‍ അജിത്ത്കുമാര്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ അമിതവേഗതയില്‍ എത്തിയ സ്കൂട്ടര്‍ ഇടിച്ചത്. അലയമണ്‍ സ്കൂളിനും ഓഡിറ്റോറിയത്തിനുമിടയിലാണ് അപകടം ഉണ്ടായത്. 


അജിത്തിന്‍റെ ഭാര്യ ശ്രീകലയും ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അജിത്തിന് തലയ്ക്കും കാലിനും കൈകള്‍ക്കും പരിക്കുണ്ട്. ശരീരഭാഗങ്ങളില്‍ ചതവും സംഭവിച്ചിട്ടുണ്ട്. ശ്രീകലയ്ക്ക് കാല്മുട്ടുകള്‍ക്ക് അടക്കം ചതവ് സംഭവിച്ചു. 


അമിത വേഗത്തില്‍ എത്തിയ സ്കൂട്ടര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു കയറുകയയിരുന്നുവെന്നും വെട്ടിച്ചുമാട്ടാന്‍ ശ്രമിക്കുമുമ്ബേ സ്കൂട്ടര്‍ ഇടിച്ചു കയറിയെന്നും അജിത്ത്കുമാറും ശ്രീകലയും പറയുന്നു. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്ക് പറ്റിയ യുവാക്കളില്‍ ഒരാള്‍ മുമ്ബും ഇരുചക്രവാഹനം ഓടിച്ചു അപകടത്തില്‍പ്പെട്ടയാളാണ്.

അപകടത്തില്‍ ഓട്ടോറിക്ഷക്ക് സാരമായ തകരാര്‍ സംഭവിച്ചതോടെ അജിത്തിന്‍റെ വരുമാനമാര്‍ഗം തന്നെ ഇല്ലാതായിരിക്കുകയാണ്. 


അമിത വേഗതയില്‍ അപകടം ഉണ്ടാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ അധികാരികള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അഞ്ചല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post