സ്വകാര്യബസും തീര്‍ഥാടക ബസും കൂട്ടിയിടിച്ചു



റാന്നി: മുക്കട-അത്തിക്കയം ശബരിമല പാതയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ശബരിമല ദര്‍ശനത്തിനു പോകുകയായിരുന്ന ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച ബസ് അത്തിക്കയം ഫെഡറല്‍ ബാങ്കിന് മുൻവശത്ത് ഇന്നലെ രാവിലെ 9.30ന് എതിരേ വന്ന പെരുനാട്-റാന്നി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗ്രേസ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇറക്കം ഇറങ്ങിവന്ന തീര്‍ഥാടക വാഹനം ബ്രേക്കിട്ടിട്ട് നില്‍ക്കാതെ മുന്നോട്ട് വന്നു സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നുവെന്നു പറയുന്നു. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുൻ ഗ്ലാസ് പൊട്ടി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.

Post a Comment

Previous Post Next Post