ബൈക്ക് ഇടിച്ച്‌ കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരിക്ക്



കണ്ണൂർ കേളകം: പേരാവൂര്‍ റോഡില്‍ സാൻജോസ് പള്ളിക്ക് സമീപം ബൈക്കിടിച്ച്‌ കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. കേളകം ചെങ്ങോം സ്വദേശി മേരി വടകരക്കാണ് പരിക്കേറ്റത്.

ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. 


ബൈക്ക് ഓടിച്ചിരുന്ന മണത്തണ സ്വദേശി ആകാശിനും പരിക്കുണ്ട്. റോഡ് മുറിച്ചു കടക്കുകയായിരുന്ന മേരിയെ വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post