കോഴിക്കോട് തെരുവു നായ് ആക്രണം; നാലുപേര്‍ക്ക് കടിയേറ്റു



 കോഴിക്കോട് വടകരയില്‍ തെരുവുനായ് ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പ്രകോപനമൊന്നുമില്ലാതെയാണ് നാലുപേരേയും നായ കടിച്ചത്.

നടന്നുപോകുന്നതിനിടെ നായ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കടിയേറ്റ നാലുപേരും വടകരയിലെ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ എല്ലാവരെയും കടിച്ചത് ഒരേ നായ തന്നെയാണ്.


ഒരു സ്ത്രീക്കും മൂന്നു പുരുഷന്മാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. തന്നെ പേയിളകിയ നായയാണ് ഇതെന്നും ഇതിനെ അടിയന്തരമായി പിടികൂടണമെന്നും ഇനിയും ആളുകളെ കടിക്കാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post