ഒഡീഷയില്‍ വാഹനാപകടം; എട്ട് മരണം, ഏഴ് പേര്‍ക്ക് പരിക്ക്



 ഭുവനേശ്വര്‍| ഒഡീഷയില്‍ വന്‍ വാഹനാപകടം. ഒഡീഷയിലെ കിയോഞ്ജറില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ മിനിബസ് ഇടിച്ചാണ് അപകടം.

അപകടത്തില്‍ രണ്ട് കുടുംബങ്ങളിലെ എട്ട് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടന്ന നിലയിലായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


എന്‍എച്ച്‌-20ല്‍ ബാലിജോഡിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഗഞ്ചം ജില്ലയില്‍ നിന്ന് ഘട്ഗാവിലേക്ക് മാ തരിണി ക്ഷേത്രത്തിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തില്‍ മിനിബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. യാത്രക്കാര്‍ റോഡില്‍ ചിതറിക്കിടന്ന നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവത്തനം നടത്തിയത്

Post a Comment

Previous Post Next Post