ഉംറ കഴിഞ്ഞു കരിപ്പൂർ എർയർപോർട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാർ ടാങ്കർ ലോറിയിൽ ഇടിച്ച് പരിക്കേറ്റ തുവ്വൂർ സ്വദേശി മരണപ്പെട്ടു



 മലപ്പുറം കരിപ്പൂർ എർയർപോർട്ടിനു സമീപം ഹോട്ടൽ കല്യാണ പുരയുടെ മുമ്പിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ കാർ ഇടിച്ച് പരിക്കേറ്റ.  പാണ്ടിക്കാട് തുവ്വൂർ അക്കരപ്പുറം സ്വദേശി കുരിക്കൾ യൂസുഫ് 56 മരണപ്പെട്ടു 

തുവ്വൂർ  സ്വദേശികൾ സഞ്ചരിച്ച കാർ ആണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണപ്പെട്ടത്. അപകടത്തിൽ  ഗുരുതര പരിക്കേറ്റ മകൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു  കാർ ഓടിച്ച മകൻ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . അപകടം നടന്ന ഉടൻ ഹോട്ടൽ കല്യാണ പുരയിലെ ജീവനക്കാരും ഹോട്ടൽ നടത്തിപ്പുകാരനായ സിദ്ദിക്കും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിചിരിന്നു

 മരണപ്പെട്ട കുരിക്കൾ യൂസുഫിന്റെ മയ്യത്ത് നമസ്കാരം വൈകുന്നേരം 5മണിക്ക് 

Post a Comment

Previous Post Next Post