കോഴിക്കോട് പേരാമ്ബ്രയില്‍ കാര്‍ മരത്തിലിടിച്ച്‌ അപകടം; മൂന്നുപേര്‍ക്ക് പരുക്ക്



കോഴിക്കോട്:  പേരാമ്ബ്ര കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ പന്തിരിക്കര പള്ളിക്കുന്നില്‍ കാര്‍ റോഡരികിലെ മരത്തിലിടിച്ച്‌ യാത്രക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

എല്ലാവരെയും പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് അപകടം. കടിയങ്ങാട്ടുനിന്നും പെരുവണ്ണാമൂഴി ഭാഗത്തേക്ക് വന്നതായിരുന്നു കാര്‍. ചങ്ങരോത്ത് സ്കൂളിലേക്ക് തിരിയുന്ന റോഡിനടുത്തുള്ള മരത്തിലാണ് ഇടിച്ചത്.


നേരത്തേ ഇവിടെ ഹമ്ബുണ്ടായിരുന്നു. അടുത്തിടെ റോഡ് നവീകരണം നടന്നപ്പോള്‍ ഹമ്ബ് എടുത്തുമാറ്റിയതാണ്. റോഡ് വീതികൂട്ടിയപ്പോള്‍ റോഡിനോടുചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നത് നടന്നിരുന്നില്ല 

ഇത്തരത്തില്‍ മുറിച്ചുനീക്കേണ്ട മരത്തിലാണ് വാഹനമിടിച്ചത്. നവീകരണം നടന്നതോടെ വാഹനങ്ങള്‍ നല്ലവേഗത്തിലാണ് പോകുന്നത്.


ആഴ്ചകള്‍ക്കുമുമ്ബ് പന്തിരിക്കരയില്‍ അതിവേഗത്തില്‍ വന്ന കാര്‍ ഒരു ഓട്ടോയില്‍ ഇടിച്ച്‌ ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റിരുന്നു. റോഡില്‍ ആവശ്യമുള്ള ട്രാഫിക് സൂചനാബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല

Post a Comment

Previous Post Next Post