കോട്ടയം ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ തിടനാട് ചങ്ങല പാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ഗുരുതര പരിക്ക്.
ഞായറാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
ഈരാറ്റുപേട്ട ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര ബൊലേറോ കാറും ഗ്യാസ് സിലിണ്ടറുകള്‍ കയറ്റി കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്.നിയന്ത്രണം നഷ്ടമായ കാര്‍ എതിര്‍ ദിശയില്‍ കയറി ലോറിയില്‍ ഇടിക്കുകയായിരുന്നു. ചിറക്കടവ് സ്വദേശിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാളെ ഗുരുതര പരുക്കുകളോടെ പാലാ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു