തൃശ്ശൂർ ചേലൂർ എടക്കുളം റൂട്ടിൽ എടക്കുളം കനാൽ പാലത്തിനടുത്ത് ഡ്യൂക്ക് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എടക്കുളം സ്വദേശി കരുവന്ത്ര വീട്ടിൽ സാജ് റാം (51) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴ് മണിയോടെ യായിരുന്നു അപകടം. ബൈകിൽ ഉണ്ടായിരുന്ന എടക്കുളം സ്വദേശി വിബിൻ എന്നയാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്, പരിക്കേറ്റവരെ പൾസ് ഓഫ് തൃശൂർ, എസ് എൻ പുരം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു