ക്ഷേത്രക്കുളത്തില്‍ വീണ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു



അമ്ബലപ്പുഴ: ക്ഷേത്രക്കുളത്തില്‍ വീണതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പുതുവല്‍ കോമനയില്‍ അമ്ബലപ്പുഴ തെക്ക് പഞ്ചായത്തംഗം രാജ്കുമാര്‍ - രഞ്ജിത ദന്പതികളുടെ മകൻ ആര്യൻ (കിച്ചു - 12 ) ആണ് മരിച്ചത്.

കഴിഞ്ഞവര്‍ഷം അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എട്ടാം കളഭ നാളിലാണ് സുഹൃത്തുമായി ഇവിടുത്തെ കുളത്തില്‍ നിന്തുന്നതിനിടെ ആര്യൻ മുങ്ങിത്താഴ്ന്നത്. ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാര്‍ ഉടൻ തന്നെ രണ്ടു പേരെയും കരയ്ക്ക് എത്തിച്ചെങ്കിലും ആര്യന്‍റെ നില ഗുരുതരമായിരുന്നു. 


തുടര്‍ന്ന് നിരവധി ചികിത്സകള്‍ നടന്നുവരവേ ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വച്ച്‌ മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post