കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

 


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരിച്ച നിലയിൽ. കൊയിലാണ്ടി റെയിൽവേ ‌സ്റ്റേഷനും ബപ്പൻ കാടിനുമിടയ്ക്ക് രാത്രി 9.30ഓടെയാണ് മൃതദേഹം കണ്ടത്. മരിച്ചയാൾക്ക് ഏതാണ്ട് 40-45 വയസ് പ്രായമുണ്ട്. വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post