ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്



മലപ്പുറം ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം.തിങ്കളാഴ്ച രാവിലെ 9.10 ഓടെ വട്ടപ്പാറ SNDP ഓഫീസിനു സമീപമാണ് സംഭവം.KNRCL കമ്പനിയുടെ ടോറസും കോളേജ് വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കുറുമ്പത്തൂർ ചിറ്റേപ്പുറത്ത് മുഹമ്മദ് ആഷിഖിനെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയ്ക്കൽ ആസ്റ്റർ മിംസിലേയ്ക്ക് മാറ്റുകയും ചെയ്തു. തലയ്ക്കും നെഞ്ചിനും ഇടതു കൈയ്ക്കുമാണ് പരുക്കേറ്റിട്ടുള്ളത്.പുറമണ്ണൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് ആഷിഖ്.

Post a Comment

Previous Post Next Post