കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍




കണ്ണൂർ  കൂത്തുപറമ്ബ്: നിര്‍മലഗിരി കുറുമ്ബുക്കലില്‍ ഗൃഹനാഥന്‍റെ മൃതദേഹം വീടിനു സമീപം പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

കുറുമ്ബക്കലിലെ നാമത്ത് ഫാമിന് സമീപം പുതിയവീട്ടില്‍ ദിനേശൻ (53) ആണ് മരിച്ചത്. 


കഴിഞ്ഞ ദിവസം മുതല്‍ ഇയാളെ കാണാതായതിനെ തുടര്‍ന്ന് കൂത്തുപറമ്ബ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.

കൂത്തുപറമ്ബ് എസ്‌ഐ അഖിലിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്വകാര്യ കമ്ബനിയുടെ സെയില്‍സ് പ്രമോട്ടറായിരുന്നു. പരേതരായ കൃഷ്ണൻ-ശാരദ ദമ്ബതികളുടെ മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: പ്രത്യുഷ് (ദുബായ്), ദീക്ഷിത്. സഹോദരങ്ങള്‍: സുരേഷ് ബാബു, ജയലക്ഷ്മി.

Post a Comment

Previous Post Next Post