പൊന്മുടിയില്‍ നിയന്ത്രണം തെറ്റിയ കാര്‍ നാല് അടി താഴ്ചയില്‍ വീണു; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

 




തിരുവനന്തപുരം: പൊന്മുടി ഏഴാം വളവില്‍ നിയന്ത്രണം തെറ്റിയ കാര്‍ 4 അടി താഴ്ചയിലേക്ക് വീണു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

ഉച്ചയ്‌ക്ക് 1:30- ഓടെയായിരുന്നു അപകടം നടന്നത്. കാറില്‍ 'എല്‍' ബോര്‍ഡ് ഉണ്ടായിരുന്നതിനാല്‍ തന്നെ കാര്‍ ഓടിക്കാൻ അധികം പരിശീലനം ലഭിക്കാത്ത വ്യക്തിയായിരുന്നു ഡ്രൈവറെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


അനുവെന്ന സ്ത്രീയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ ഈ ഭാഗത്ത് വാഹനം ഓടിച്ച്‌ പരിശീലിക്കുന്നതിനായി എത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ വിതുര ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post