ഹല്‍ദി ആഘോഷത്തിനിടെ മതില്‍ ഇടിഞ്ഞു വീണു; 6 മരണം; 21 പേര്‍ക്ക് പരുക്ക്



ഉത്തര്‍പ്രദേശില്‍ ഉത്തര്‍പ്രദേശിലെ ഘോസിയില്‍ വിവാഹത്തിന് മുന്നോടിയായ ചടങ്ങിനിടെ മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലാണ് അപകടം ഉണ്ടായത്.

വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും അദ്ദേഹം ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി.



Post a Comment

Previous Post Next Post