കൃഷിയിടത്തിൽ നിന്നും കാട്ടാനയെ തുരത്തുന്നതിനിടയിൽ ആനയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്. വയനാട്തിരുനെല്ലി അപ്പപ്പാറ കൊണ്ടിമൂലയിൽ സുബ്രഹ്മണ്യ (59 )നാണ് പരിക്ക് പറ്റിയത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. തുടയെല്ലിന് പരിക്കേറ്റ സുബ്രഹ്മണ്യനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.