കൊട്ടാരക്കരയില്‍ കാറും ബസും കൂട്ടിയിടിച്ച്‌ കൈക്കുഞ്ഞടക്കം 4 പേര്‍ക്ക് പരിക്ക്



 കൊട്ടാരക്കര: എം.സി റോഡില്‍ കൊട്ടാരക്കര കരിക്കം ഭാഗത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച്‌ കൈക്കുഞ്ഞടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം. ചങ്ങനാശേരി സ്വദേശിയായ സാലു ജേക്കബ്, ഭാര്യ സുജി ജേക്കബ്, മകള്‍ സാന്ദ്ര, മകളുടെ കൈക്കുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ ഓടിച്ചിരുന്ന സാലു ജേക്കബിന് സാരമായ പരിക്കുണ്ട്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കൊട്ടാരക്കര ട്രാൻ. ബസ് സ്റ്റാൻഡില്‍ നിന്ന് ആയൂരിന് പോവുകയായിരുന്ന ഓര്‍ഡിനറി ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. ഇന്ധന ടാങ്ക് പൊട്ടിയൊഴുകി. അര മണിക്കൂര്‍നേരം ഗതാഗതം തടസപ്പെട്ടു. റോഡില്‍ ഇന്ധനം ഒഴുകിപ്പരന്നത് പിന്നീട് ഫയര്‍ഫോഴ്സ് എത്തി കഴുകിമാറ്റി. പൊലീസ് എത്താൻ വൈകിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post