No title



മലപ്പുറം സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്മാന്‍: മലപ്പുറം തൂത തെക്കേപ്പുറത്തെ കണ്ടപ്പാടി മുഹമ്മദ് ഷാനവാസ് (46) അജ്മാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.

നുഐമിയയിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


കണ്ടപ്പാടി യുസുഫ് ഹാജിയുടെ മകനാണ്. മുതിരമണ്ണയിലെ വെങ്ങാടൻ സഫിയയാണ് മാതാവ്. 25 വര്‍ഷത്തോളമായി പ്രവാസിയാണ്. രണ്ട് വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടില്‍ നിന്നും വന്നത്. ഭാര്യ: പാറലിലെ ചോരമ്ബറ്റ സുലൈഖ. മക്കള്‍: ഷഹന ഷെറിൻ (ഒപ്റ്റോമെട്രിസ്റ്റ് വിദ്യാര്‍ഥിനി), മുഹമ്മദ് ഷാൻ (പ്ലസ് വണ്‍ വിദ്യാര്‍ഥി), ഷാബിന (നാലാം ക്ലാസ് വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: മുഹമ്മദ് ഷഫീഖ്, ഷാഹിന. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post