കിണറ്റിൽ വീണ് 3 വയസ്സുകാരന് ദാരുണാന്ത്യം

 

 തൃശ്ശൂർ  മാന്ദാമംഗലം മയിൽകുറ്റിമുക്കിൽ കിണറ്റിൽ വീണ് 3 വയസ്സുകാരൻ മരിച്ചു ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ ആണ് സംഭവം. മാന്ദാമംഗലം മയിൽകുറ്റിമുക്ക് സ്വദേശി  പള്ളത്ത് വീട്ടിൽ     അനീഷിന്റെ മകൻ ആദവ് (3)ആണ് മരണപ്പെട്ടത്.  അച്ഛൻ അനീഷും അമ്മ അശ്വതിയും പുറത്ത് പോയ സമയത്തായിരുന്നു ആൾമറ ഇല്ലാത്ത കിണറ്റിൽ കുട്ടി വീണത് .  അപകട സമയത്ത്  മുത്തശ്ശിയും അനീഷിന്റെ സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത് . മുത്തശ്ശിയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഉടനെ കുട്ടിയെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല



Post a Comment

Previous Post Next Post