ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 30 പേര്‍ക്ക് പരിക്ക്



 പത്തനംതിട്ട: കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ 30 തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയായിരുന്നു അപകടം.

നിലയ്ക്കലില്‍ നിന്നും പമ്ബയിലേക്കുപോയ ബസും പമ്ബയില്‍ നിന്നും നിലയ്ക്കലിലേക്കു പോയ ബസും അട്ടത്തോടിന് സമീപത്താണ് കൂട്ടിയിടിച്ചത്.


പമ്ബയിലേക്കു പോയ ബസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ രണ്ട് പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

Post a Comment

Previous Post Next Post