പാലക്കാട്: പാലക്കാട് കൊപ്പത്ത് മൂന്ന് ലോറികള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. കൊപ്പം കല്ലേപ്പുള്ളി ഇറക്കത്തിലാണ് ലോറികള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടം നടന്നത്
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ലോറികള്‍ റോഡില്‍ മറിഞ്ഞു. ലോറിയില്‍ ഉണ്ടായിരുന്ന കരിങ്കല്ല് പാതയിലേക്ക് പതിച്ചു. അപകടത്തില്‍ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് കൊപ്പം എസ് ഐ വ്യക്തമാക്കി. മൂന്നു ലോറികളും കൂട്ടിയിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ലോറി ഡ്രൈവര്‍മാരില്‍നിന്ന് ഉള്‍പ്പെടെ വിവരം ശേഖരിക്കുകയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.