2018 ല്‍ എസ് കെ എം ജെ സ്കൂളില്‍ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു

 


വയനാട് : 2018 ഡിസംബര്‍ 31ന് കല്‍പ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പുറകുവശം വരാന്തയില്‍ സംശയകരമായ സാഹചര്യത്തില്‍ മരണപ്പെട്ടു കിടന്ന കല്‍പ്പറ്റ ചുഴലി സൂര്യമ്ബം കോളനിയിലെ ഷിജു 16 വയസ് എന്ന കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്.

2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. 


രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നവര്‍ വയനാട് ക്രൈംബ്രാഞ്ചിന് അറിയിക്കണം എന്നും വിവരങ്ങള്‍ നല്‍കുന്ന ആളുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിക്കുന്നു.


എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന മൊബൈല്‍ നമ്ബറില്‍ വിവരം അറിയിക്കേണ്ടതാണ്.

Sp crime branch 94979 96944

Dysp crime branch 

94979 90213

949-792-5233

Post a Comment

Previous Post Next Post