ഇടുക്കിയിൽ ബ്രേക്ക് നഷ്ടപ്പെട്ട് ബസ് അപകടത്തിൽപ്പെട്ടു. 15 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം



ഇടുക്കി: പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തിട്ടയിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പൂപ്പാറ തലക്കുളത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post