ഇരുവഴിഞ്ഞിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങിമരിച്ചു


കോഴിക്കോട് തിരുവമ്ബാടി: ഇരുവഴിഞ്ഞിപ്പുഴയില്‍ കല്‍പുഴായി കടവില്‍ പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു. തിരുവമ്ബാടി സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഒറ്റപ്പൊയില്‍ പടിഞ്ഞാറേക്കൂറ്റ്‌ ഷിന്‍റോയുടെ മകൻ റയോണ്‍ ഷിന്‍റോ(13)ആണ് മരിച്ചത്

ഇന്ന് വൈകുന്നേരം മൂന്നോടെയായിരുന്നു അപകടം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post