പാലക്കാട് പട്ടാമ്പി യില്‍ 12കാരൻ ജീവനൊടുക്കിയ നിലയില്‍




പാലക്കാട് പട്ടാമ്ബിയില്‍ 12 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്ബി തെക്കുമുറി സ്വദേശി അൻവര്‍ സാദാത്തിന്റെ മകൻ മുഹമ്മദ് ഐയിനിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച്ച വൈകിട്ട് ആറുമണിയോടെ വീട്ടുമുറിയിലെ ബാത്റൂമിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് കാണപ്പെട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പട്ടാമ്ബി എം ഇ എസ്‌ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി ആണ്. രണ്ടു സഹോദരൻമാരുണ്ട്.


വീട്ടുകാര്‍ വഴക്ക് പറഞ്ഞതിലുള്ള വിഷമത്തിലാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. വികൃതി കാട്ടുന്നതുമായി ബന്ധപ്പെട്ട്‌ ചില കുട്ടികള്‍ മുഹമ്മദ് ഐയ്നിന്റെ വീട്ടില്‍ പരാതി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വീട്ടുകാര്‍ വഴക്ക് പറഞ്ഞത് കുട്ടിയെ മാനസിക വിഷമത്തിലാക്കിയെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടങ്ങി

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈൻ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

Post a Comment

Previous Post Next Post