ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്.



പീരുമേട്: കൊട്ടാരക്കര ദിണ്ടിക്കല്‍ ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റു. കുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം ഉണ്ടായത്.

       ആന്ധ്രാപ്രദേശില്‍ നിന്നും ശബരിമലയിലേക്ക് പോകാനായി വന്നവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശബരിമലയില്‍ നിന്നും വന്ന തെലുങ്കന സ്വദേശികളായ അയ്യപ്പഭക്തര്‍ വന്ന ട്രാവലറുമായാണ് കൂട്ടി ഇടിക്കുകയായിരുന്നു. ഇതിലൊരു വാഹനം മറ്റൊരു കാറിലും ഇടിച്ചു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.


Post a Comment

Previous Post Next Post