തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ KSRTC ബസുകൾ കൂട്ടിയിടിച്ചു.നിരവധി പേർക്ക് പരിക്ക് നാലു പേരുടെ നില ഗുരുതരം


തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി. ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. നെയ്യാറ്റിൻകര മൂന്നുകല്ലിന്മൂട്ടിലാണ് അപകടമുണ്ടായത്. സ്ഥലത്ത് ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടാകുന്നത്. എതിർദിശയിൽ വന്ന ബസുകളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പത്തോളം പേരെ നെയ്യാറ്റിൻകരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും 20 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഡ്രൈവർമാരിലൊരാൾ ഉറങ്ങിപ്പോയതാണ് അപകടകാരണം. ഡ്രൈവർമാരുടെ നില ഗുരുതരമാണ്. ഇവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ updating....



Post a Comment

Previous Post Next Post