ആഭ്യന്തര മന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രചാരണവാഹനം അപകടത്തിൽപെട്ടു.. പ്രചാരണ വാഹനം വൈദ്യുതി ലൈനിൽ തട്ടി തീപ്പൊരി ചിതറി

 

രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രചാരണ വാഹനം ആണ് അപകടത്തിൽപെട്ടത്. അമിത് ഷാ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. അമിത് ഷായുടെ പ്രചാരണ വാഹനം വൈദ്യുതി ലൈനിൽ തട്ടി തീപ്പൊരി ചിതറി. അതിവേഗം വൈദ്യുതി ബന്ധം വിച്ഛേദിച്ച് അമിത് ഷായെ മറ്റൊരു വാഹനത്തിൽ സമ്മേളന സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.


തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനായി ബിദിയാദ് ഗ്രാമത്തിൽ നിന്ന് അമിത് ഷായുടെ പ്രചാരണ വാഹനം പർബത്‌സറിലേക്ക് നീങ്ങുമ്പോഴായിരുന്നു സംഭവം. പർബത്സറിൽ ഇരുവശത്തും കടകളും വീടുകളും ഉള്ള ഒരു പാതയിലൂടെ കടന്നുപോകുമ്പോൾ, പ്രചാരണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിന്റെ മുകൾഭാഗം വൈദ്യുതി ലൈനിൽ തൊടുകയായിരുന്നു. ഈ സമയം ലൈനിൽ നിന്ന് തീപ്പൊരി ഉണ്ടാവുകയും. വയർ പൊട്ടുകയും ചെയ്തു.

Post a Comment

Previous Post Next Post