നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോളേജ് വിദ്യാര്‍ത്ഥി വിജയ്(21), സുരക്ഷാ ജീവനക്കാരനായ നാഗസുന്ദരം(74) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയിലാണ് അപകടം നടന്നത്. വാഹനമോടിച്ചയാള്‍ മദ്യപിച്ചിരുന്നെന്നും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിരുന്നെന്നുമാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് പേര് രക്ഷപെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.