കൊല്ലം ഇരവിപുരം: നിയന്ത്രണം വിട്ട കാര്‍ മിനിലോറിയിലിടിച്ച ശേഷം റോഡരികിലെ മതിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. ഇടിയില്‍ കാറിന് തീപിടിച്ചെങ്കിലും ഉടൻ അണച്ചു.
ഇന്നലെ രാത്രി 8.30ഓടെ പള്ളിമുക്ക് - അയത്തില്‍ റോഡില്‍ മണക്കാട് ജംഗ്ഷനിലായിരുന്നു അപകടം. മുള്ളുവിള ഭാഗത്തു നിന്നും പള്ളിമുക്കിലേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മിനിലോറിയില്‍ ഇടിച്ച് മുന്നോട്ടു പോയ ശേഷം എതിര്‍ദിശയിലേക്ക് തിരിഞ്ഞ് മണമേല്‍ വീടിന്റെ മുൻവശത്തെ ചുറ്റുമതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറില്‍ നിന്നും തീ ഉയരുന്നതു കണ്ട നാട്ടുകാര്‍ പെട്ടെന്ന് തീയണച്ചു. കാറിലുണ്ടായിരുന്ന കണ്ണനല്ലൂര്‍ സ്വദേശികളായ മൂന്നു പേര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പരിക്കേറ്റവരെ പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു