മരത്തിൻറെ ശിഖരം വെട്ടുന്നതിനിടെ അപകടം ഇടുക്കി ചേറ്റുകുഴിയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരണപ്പെട്ടു.




ഇടുക്കി ചേറ്റുകുഴിക്ക് സമീപം വൈദ്യുതാഘാതമേറ്റ് ഒരാൾ മരണപ്പെട്ടു. ചേറ്റുകുഴി പഴയതോട്ടത്തിൽ സിബിയാണ് (52) മരണപ്പെട്ടത്. മരത്തിൻറെ ശിഖരം വെട്ടുന്നതിനിടെ ഏണി തെന്നി വൈദ്യുതയിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമീക നിഗമനം. ഉടൻതന്നെ സിബിയെ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും. വണ്ടന്മേട് ഗ്രാമപഞ്ചായത്ത് മെമ്പർ രാജി സന്തോഷ് കുമാറിന്റെ ബന്ധുവാണ് മരണപ്പെട്ട സിബി.

Post a Comment

Previous Post Next Post