സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സഞ്ചരിച്ച സ്കൂട്ടർ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ടു രണ്ട് പേർക്ക് പരിക്ക്


 

ആലപ്പുഴ  ചെങ്ങന്നൂര്‍: സ്കൂട്ടറില്‍ സഞ്ചരിച്ച യുവതികള്‍ കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊല്ലം - തേനി റോഡില്‍ പെണ്ണുക്കര പണിപ്പുര പടിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. പെണ്ണുക്കര ചെറിയകാവില്‍ സോണിയ (24), റാണി (32) എന്നിവരാണ്‌ ബസിനടിയില്‍പ്പെട്ടത്. വെണ്‍മണിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇരുവരും. പെണ്ണുക്കരയിലുള്ള സോണിയായുടെ വീട്ടിലേക്ക് പോകുകയായിരുന്നു.


പന്തളത്ത് നിന്ന് കോട്ടയത്തേക്കു പോകുകയായിരുന്നു ബസ്. ഇരു വാഹനങ്ങളും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. പണിപ്പുരപടിയില്‍ നിന്ന് പഴുക്കാമോടി ഭാഗത്തേക്ക് തിരിയുന്നതിനിടയിലാണ് അപകടം. യാത്രക്കാര്‍ ബഹളം കുട്ടിയതോടെ ബസ് നിറുത്തി . തുടര്‍ന്ന് ഓടിക്കൂടിയര്‍ ഇരുവരെയും ബസിനടിയില്‍ നിന്ന് പുറത്തെടുത്തു. സോണിയയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും, റാണിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപതിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post