കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഗുരുതര പരിക്ക്


 ഇടുക്കി നെടുങ്കണ്ടം: നെടുങ്കണ്ടം സിഎസ്‌ഐ പള്ളിക്കു സമീപം കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നെടുങ്കണ്ടം കളത്തില്‍ ഷോജി (42), ഭാര്യ ജൂലി (40), മക്കളായ എഡ്വിന്‍ (16), എല്‍വിന്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്. 


ഷോജിയും കുടുംബവും ബന്ധുവീട്ടിലേക്ക് പോകുന്നതിനായി നെടുങ്കണ്ടത്തേക്ക് വരികയായിരുന്നു. സിഎസ്‌ഐ പള്ളിക്കു സമീപത്തെ കുത്തിറക്കത്തിനു തൊട്ടു മുമ്ബുള്ള കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു.

 തലകീഴായി രണ്ടു തവണ മറിഞ്ഞ കാര്‍ തൊട്ടു താഴെയുള്ള വീടിനു പിന്‍വശത്തെ മണ്‍തിട്ടയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വീടിനു സമീപം വലിയ പാറക്കുഴിയാണ്. ഇതിനു സമീപമായാണ് കാര്‍ ഇടിച്ചുനിന്നത്. 


ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാല്‍ പിന്നീട് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.


Post a Comment

Previous Post Next Post