പാലക്കാട് പൂക്കോട്ടുകാവിൽ പഞ്ചായത്ത് അംഗത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പൂക്കോട്ടുക്കാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് അംഗം സിപി മോനിഷാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ആത്മഹത്യയിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യതയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾ നാളെ രാവിലെ ആരംഭിക്കും.