കോട്ടയം പാലാ-തൊടുപുഴ റൂട്ടിൽ മാനത്തൂർ കവലയിൽ ഇന്നോവ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. പാലാ ഭാഗത്തു നിന്നും വന്ന ഇനോവ കാർ മാനത്തൂർ കവലയ്ക്ക് സമീപം വെച്ച് നിയന്ത്രണം വിട്ട് ഓട്ടോയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
കരിങ്കുന്നം ഇല്ലിക്കൽ പറമ്പിൽ ജിമിൽ ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് അപകടത്തേതുടർന്ന് മാനത്തൂർ സ്വദേശി ഓട്ടോ ഡ്രൈവർ ജുബിൻ ജോസഫ് (31) നെ ഗുരുതര പരുക്കുകളോടെ പാലായിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.