തൊഴിലാളിയുടെ കുത്തേറ്റ ഹോട്ടലുടമ മരിച്ചു

 


കോട്ടയം: തൊഴിലാളിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ഹോട്ടലുടമ മരിച്ചു. കറുകച്ചാലിന് സമീപത്തെ ‘ചട്ടിയും തവിയും’ എന്ന ഹോട്ടലിന്റെ ഉടമ മാവേലിക്കര സ്വദേശി രഞ്ജിത്താണ് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ഹോട്ടലിൽ വച്ചായിരുന്നു രഞ്ജിത്തിന് കുത്തേറ്റത്.


തൊഴിൽ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പ്രതിയായ കൂത്രപ്പള്ളി സ്വദേശി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post