ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിൽ ആണ് സംഭവം. റോഡിൽ വീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. സൗന്ദര്യ (23) മകൾ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയ്ക്ക് യുവതിയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഒടിഞ്ഞ് റോഡരികിൽ വീണ് കിടന്ന കമ്പിയിൽ യുവതി ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ കമ്പി കിടക്കുന്നത് യുവതി കണ്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.