തൃശ്ശൂർ പെരിഞ്ഞനത്ത് അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം , എട്ട് പേർക്ക് പരിക്ക്



തൃശ്ശൂർ   ദേശീയപാതയിൽ പെരിഞ്ഞനം വടക്കേ ബസ് സ്റ്റോപ്പിൽ ആണ് അപകടം ഉണ്ടായത്. കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കുണ്ട്. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ ലോറിയും രണ്ട് കാറുകളും രണ്ട് ബൈക്കുകളും ആണ് അപകടത്തിൽ പെട്ടത്. കോട്ടയം സ്വദേശികൾക്കാണ് പരിക്കേറ്റത്, ഇവരുടെ കാർ ഇടിച്ചു മറിയുകയായിരുന്നു. പരിക്കേറ്റവരെ പുന്നക്കബസാർ അക്ടസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. വൈകീട്ട് മുന്നെ മുക്കാലോടെയായിരുന്നു അപകടം

Post a Comment

Previous Post Next Post