കോഴിക്കോട് കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിന് സമീപം മധ്യവയസ്ക ട്രെയിൻതട്ടി മരിച്ച നിലയിൽ. ആനക്കുളം സ്വദേശിനി കൊയിലോത്തുംപടി ശൈലയാണ് മരിച്ചത്. അൻപത് വയസായിരുന്നു.
മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചിതറിയ നിലയിലായിരുന്നു. ശൈല ട്രാക്കിലൂടെ നടന്നുപോകുന്നത് പരിസരവാസികൾ കണ്ടിരുന്നു.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: പരേതനായ രാമദാസൻ.