ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് വീണ് ബീഹാര്‍ സ്വദേശിക്ക് പരിക്കേറ്റു.ചൊവ്വാഴ്ച കാലത്ത് ഒമ്പത് മണിയോടെ തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്താണ് സംഭവം.ഒറ്റപ്പിലാവ് താമസിക്കുന്ന ബീഹാര്‍ സ്വദേശി
അഖില്‍ അഹമ്മദ്(53)നാണ് പരിക്കേറ്റത്.ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃശ്ശൂര്‍ നിന്ന് കുറ്റിപ്പുറം പോയിരുന്ന ധീരജ് ബസ്സില്‍ വട്ടമാവില്‍ നിന്ന് കയറിയ ഇയാള്‍ പാവിട്ടപ്പുറത്തേക്ക് ടിക്കറ്റ് എടുത്തിരുന്നു.പാവിട്ടപ്പുറത്ത് ബസ്സ് നിര്‍ത്തിയെങ്കിയിലും ഇയാള്‍ ഇറങ്ങിയിരുന്നില്ല.ബസ്സ് മുന്നോട്ട് നീങ്ങിയതോടെ ചിയ്യാനൂര്‍ പാടത്ത് വച്ചാണ് ഇയാള്‍ ബസ്സില്‍ നിന്ന് വീണത്.പുറകിലുള്ള കാറിലെ യാത്രക്കാരാണ് ഇയാള്‍ ബസ്സില്‍ നിന്ന് വീഴുന്നത് കണ്ടത്.സംഭവം അറിയാതെ ബസ്സ് കുറച്ച് ദൂരം മുന്നോട്ട് പോയെങ്കിലും യാത്രക്കാര്‍ ബഹളം വച്ചതോടെ ബസ്സ് നിര്‍ത്തി.തുടര്‍ന്ന് ബസ്സ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.സ്റ്റോപ്പ് കഴിഞ്ഞത് അറിയാതെ ഡോറിന് അരികില്‍ നിന്നിരുന്ന ഇയാള്‍ ബസ്സിന് വേഗത കുറഞ്ഞപ്പോള്‍ ഡോര്‍ തുറന്ന് ചാടിയതാണെന്നാണ് നിഗമനം