കൊല്ലം: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. ഇളമ്ബള്ളൂര്‍ എജന്റ് മുക്ക് സരോജ നിവാസില്‍ തിലകന്റെയും ഇന്ദുവിന്റെയും മകൻ നിരജിനെയാണ് (5) തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.
ഇന്നലെ രാവിലെ 10നായിരുന്നു സംഭവം.
വീടിന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അഞ്ചിലേറെ തെരുവ് നായക്കള്‍ ചേര്‍ന്ന് കുട്ടിയെ ആക്രമിച്ചത്.
കുട്ടി ബഹളം വച്ചെങ്കിലും കാലുകള്‍ക്ക് സ്വാധീനക്കുറവുള്ള മാതാവ് മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതിനാല്‍ കുട്ടിയെ ഉടൻതന്നെ നായ്ക്കളില്‍ നിന്ന് രക്ഷിക്കാനായില്ല . പിതാവ് വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് നായക്കൂട്ടം കുട്ടിയെ വീട്ടില്‍ നിന്നും കടിച്ച് 200 മീറ്റര്‍ അകലെയുള്ള പറമ്ബിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടില്‍ ജോലി
ചെയ്തുകൊണ്ടിരുന്ന സന്തോഷ് എന്നയാളാണ് കുട്ടിയെ നായ്ക്കളില്‍ നിന്ന് രക്ഷിച്ചത്. ഉടൻതന്നെ നീരജിനെ ജില്ലാ ആശുപത്രിയിലെിത്തിച്ച് ചികിത്സ നല്‍കി. നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്കും അരയ്ക്ക് താഴെയും ഗുരുതരമായി പരിക്കേറ്റു. ഈ പ്രദേശത്ത് തെരുവ് നായ ശല്ല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.