ഇടുക്കി ചീനിക്കുഴി: മരം മുറിക്കുന്നതിനിടെ അപകടമുണ്ടായി മരം ദേഹത്തു പതിച്ച് ഗൃഹനാഥൻ മരിച്ചു. മഞ്ചിക്കല്ല് ചെമ്മലയില്‍ (വാഴയില്‍) ഉണ്ണി (53) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെ ചെപ്പുകുളം ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു അപകടം.
ചുവടുഭാഗം മുറിക്കുന്നതിനിടെ മരത്തില്‍ വലിച്ചു കെട്ടിയിരുന്ന വടം പൊട്ടിയതിനെതുടര്‍ന്ന് ഉണ്ണിയുടെ ദേഹത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പില്‍. ഭാര്യ: ഷൈല. മക്കള്‍: ആര്യ, അനഘ.