ചുവന്നമണ്ണ് ദേശീയപാതയിൽ മിനിലോറി അപകടം രണ്ട് പേർക്ക് പരിക്ക്


തൃശ്ശൂർ പട്ടിക്കാട്. ചുവന്നമണ്ണ് ദേശീയപാതയിൽ മിനിലോറി അപകടത്തിൽ പെട്ടു. അങ്കമാലിയിൽ നിന്നും അട്ടപ്പാടിയിലേയ്ക്ക് അരി കയറ്റ് പോവുകയായിരുന്ന മിനിലോറിയാണ് അക്വാഡക്ടിന് സമീപം അപകടത്തിൽ പെട്ടത്. ഡ്രൈവർ കൊല്ലം നീണ്ടകര സ്വദേശി ജയരാജ്, ക്ലീനർ എറണാകുളം കറുകുറ്റി സ്വദേശി ബേസിൽ എന്നിവർ പരിക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലർച്ചെ 5.30 ഓടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട വാഹനം ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു.


അപകടത്തെ തുടർന്ന് തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും, പീച്ചി പോലീസും, ദേശീയപാത റിക്കവറി വിംഗും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post