പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ മുങ്ങി മരിച്ചു



കണ്ണൂര്‍: പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഏഴിലോട് അറത്തിപ്പറമ്ബ് സ്വദേശി സനലാണ് (18) മരിച്ചത്.

വൈകിട്ട് 6 മണിയോടെ സനല്‍ അടക്കം അഞ്ച് സുഹൃത്തുക്കളാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തില്‍ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോയത്.


രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം പാലക്കാട് പടിഞ്ഞാറങ്ങാടി കല്ലടത്തൂരില്‍ ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിരുന്നു. കല്ലടത്തൂര്‍ വടക്കത്ത് വളപ്പില്‍ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്.

 ശബരിമല വ്രതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തില്‍ കുളിക്കാൻ എത്തിയതായിരുന്നു. അപകട സമയത്ത് 50 ഓളം സ്വാമിമാര്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാൻ എത്തിയിരുന്നു. ഇതിനിടയില്‍ നിന്നും ശബരിയെ കാണാതായി. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തിനടിയില്‍ നിന്നും ശബരിയെ കണ്ടെത്തിയത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post