ദേശീയപാതയിൽ കഴിഞ്ഞ ദിവസം മൂലങ്കാവ് ഓട്ടോ സ്റ്റാൻഡിലേക്ക് കാർ പാഞ്ഞുകയറിയ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.മൂലങ്കാവ് തുണ്ടത്തിൽ ജോയിയാണ് മരിച്ചത്.ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജോയി ഗുരുതര പരുക്കളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ 23നാണ് അപകടം സംഭവിച്ചത് അപകടത്തിൽ മറ്റ് രണ്ട് ഓട്ടോ ഡ്രൈവർമാരും പരിക്കേറ്റ് ചികിത്സയിലാണ്.