ഇടുക്കി രാജാക്കാട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം



ഇടുക്കി രാജാക്കാട്  രാജാക്കാടിന് സമീപം മമ്മട്ടിക്കാനത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. മമ്മട്ടിക്കാനം സ്വദേശി ഇല്ലിക്കൽ നിസാർ മുഹമ്മദ്‌ ആണ് മരിച്ചത്.


 ഇന്ന് ഉച്ചയോടെ രാജാക്കാട് -കുത്തുങ്കൽ റോഡിൽ മമ്മട്ടിക്കാനം മുസ്ലിംപള്ളിക്ക് സമീപം നിസാർ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയും തെറിച്ചു വീണ നിസാറിന് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രാജാക്കാട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..


Post a Comment

Previous Post Next Post