കല്ലന്പലത്ത് കാറിടിച്ച്‌ കാല്‍നടയാത്രികന് പരിക്ക്



തിരുവനന്തപുരം  കല്ലമ്ബലം: കാറിടിച്ച്‌ കാല്‍നടയാത്രികനു പരിക്ക്.നാവായിക്കുളം ഡീസന്‍റ് മുക്ക് കുന്നുവിള വീട്ടില്‍ കൊച്ചു പപ്പടം എന്നു വിളിപേരുള്ള രാജു (55) വിനാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ഡീസന്‍റ്മുക്ക് - വെള്ളൂര്‍ക്കോണം ഭാഗത്താണ് അപകടം നടന്നത്. നാവായിക്കുളം ഭാഗത്തേക്കു റോഡിന് ഇടത് വശത്തുകൂടെ നടന്നുപോകുകയായിരുന്ന രാജുവിനെ പിറകില്‍നിന്നുവരുകയായിരുന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 


പരിക്കേറ്റ രാജുവിനെ നാട്ടുകാരും കാര്‍ ഉടമയും കൂടി കല്ലമ്ബലത്തെ സ്വകാര്യ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തപ്പോഴേക്കും കാര്‍ ഉടമ മുങ്ങി. തുടര്‍ന്ന് രാജുവിന്‍റെ ബന്ധുക്കളെത്തി ആബുലൻസില്‍ രാജുവിനെ മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കല്ലമ്ബലം പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post