ബസ്സുമായി കൂട്ടിയിടിച്ച കാര്‍ കത്തിനശിച്ചു, രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്



കണ്ണൂർ  തളിപ്പറമ്പ് :ഇന്ന് വൈകുന്നേരം ആറരയോടെ പുഷ്പഗിരി അണ്ടിക്കളത്താണ് സംഭവം.

നടുവിലേക്ക് പോകുകയായിരുന്ന കെ.എല്‍-13 വൈ-5677 ബസിന് പിറകില്‍ കെ.എല്‍.13 എ.കെ.9462 റിനോള്‍ട്ട് ക്വിഡ് കാര്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു.


കാപ്പിമലയില്‍ നിന്നും കോയ്യോടേക്ക് പോകുകയായിരുന്നു കാര്‍.


കാറിലുണ്ടായിരുന്ന കോയ്യോട് സ്വദേശികളായ ജമീല(60), ജസീറ(35) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ധനേഷ്, അഭിനേഷ്, ഡ്രൈവര്‍ രാജീവന്‍, ഹോംഗാര്‍ഡുമാരായ മാത്യു, സതീശന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടിയതാവാം അപകടകാരണമെന്ന് കരുതുന്നതായി അഗ്നിശമനസേന പറഞ്ഞു.



Post a Comment

Previous Post Next Post