മഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശിയായ യുവാവ് പുതുച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു. സുള്ള്യ കൂത്ത്കുഞ്ച ഗ്രാമത്തില്‍ ചിഡ്ഗള്ളുവില്‍ ഗോപാലിന്റെ മകൻ ബിപിൻ (28) ആണ് മരിച്ചതശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ബിപിൻ സുഹൃത്തുക്കള്‍ക്കൊപ്പം പുതുച്ചേരിയില്‍ പോയി കടലില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. തിങ്കളാഴ്ച മൃതദേഹം കരക്കടിഞ്ഞു.