പെരുവള്ളൂരിൽ കുറുനരിയുടെ കടിയേറ്റ് മൂന്ന് ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും പരിക്ക്. കുറുനരിക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി



മലപ്പുറം: മലപ്പുറത്ത് പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് നാട്ടുകാരെയും വളർത്തുമൃഗങ്ങളെയും കുറുനരി കടിച്ച് പരിക്കേൽപ്പിച്ചു. അക്രമകാരിയായ കുറുനരിക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി. കഴിഞ്ഞ ദിവസം പെരുവള്ളൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്ത്രീകൾക്ക് കുറുനരിയുടെ കടിയേറ്റത്. പ്രദേശവാസികളായ സുധി കോഴിക്കനി, ജാനു കനിക്കുളത്തുമാട്, ഇ പി ഫാത്തിമ കെ കെ എന്നിവരെയാണ് കുറുനരി അക്രമിച്ചത്. കൂടാതെ ആട്, പശുക്കുട്ടി, വളർത്തു നായ എന്നിവയെയും കുറുനരി കടിച്ചു.


അതിനിടെ തെരുവു നായകള്‍ കൂട്ടം ചേർന്ന് കുറുനരിയെ കടിച്ചുകൊല്ലുകയും ചെയ്തു. തുടർന്ന് കുറുനരിയുടെ ജഡം വെറ്ററിനറി കോളേജിലേക്ക് പരിശോധനക്കും തുടർനടപടികൾക്കും അയച്ചിരുന്നു. ഇവിടെ നിന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കടിയേറ്റ വളര്‍ത്തു മൃഗങ്ങളെ വെറ്ററിനറി ഡോക്ടർ പരിശോധിച്ചു.



Post a Comment

Previous Post Next Post